സ്വര്‍ണ്ണവില കുതിക്കുന്നു

Monday 25 July 2011 2:28 pm IST

കൊച്ചി: സ്വര്‍ണവിലയിലെ കുതിപ്പ്‌ തുടരുന്നു. പവന്‌ 17,400 രൂപയാണ്‌ ഇന്നത്തെ വില. ഗ്രാമിന്‌ 2175 രൂപയും. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന്‌ 200 രൂപയുടെ വര്‍ദ്ധനയാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ആഗോള വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ വര്‍ദ്ധനവാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്‌. അമേരിക്കന്‍ വിപണിയില്‍ പുതിയ പ്രതിസന്ധി ഉണ്ടാകുന്നുവെന്ന വാര്‍ത്തകള്‍ ആഗോളത്തില്‍ ഓഹരി വിപണിയില്‍ തിരിച്ചടി ഉണ്ടാക്കി. ഇതോടെ സ്വര്‍ണ്ണത്തില്‍ നിക്ഷേപ താത്പര്യം കൂടുകയും വില പുതിയ റെക്കോര്‍ഡിലേക്ക് രാജ്യാന്തര വിപണിയില്‍ എത്തിയത്. 1630 ഡോളര്‍ വരെ രാജ്യാന്തര വിപണിയില്‍ ഇന്ന് രാവിലെ സ്വര്‍ണ്ണത്തിന്റെ വില എത്തി. പിന്നീട് 1615ലേക്ക് താഴുകയും ചെയ്തു. ആഗോള വിപണിയില്‍ വില ഉയരുന്ന സാഹചര്യം ഇനിയും ഉണ്ടാകുമെന്നാണ് പൊതുവേയുള്ള സൂചനകള്‍.