ലൌ ജിഹാദ്‌: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ്‌ റിമാണ്ടില്‍

Thursday 10 January 2013 11:18 pm IST

കാഞ്ഞങ്ങാട്‌ : സ്നേഹം നടിച്ച്‌ വശത്താക്കി വീട്ടുകാര്‍ ആലോചിച്ച്‌ ഉറപ്പിച്ച വിവാഹം പോലും മുടക്കിയശേഷം ലൌജിഹാദിയുടെ കൂടെ ഒളിച്ചോടി അവസാനം പോലീസ്‌ പിടിയിലായപ്പോള്‍ പെണ്‍കുട്ടിക്ക്‌ ബുദ്ധി ഉദിക്കുയും ജിഹാദി അഴികള്‍ക്കുള്ളിലാവുകയും ചെയ്തു. കരിന്തളം സ്വദേശിനിയും മടിക്കേരി ജില്ലയിലെ കുശാല്‍ നഗറില്‍ സ്ഥിരതാമസക്കാരിയുമായ യുവതിയെയാണ്‌ കുടക്‌ സ്വദേശി ഹൈദര്‍ അലി വശത്താക്കിയത്‌. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ച ദിവസമാണ്‌ ഹൈദര്‍ യുവതിയെയും കൂട്ടി നാടുവിട്ട്‌ തൃക്കരിപ്പൂരില്‍ എത്തിയത്‌. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പോലീസ്‌ പുറകെ തന്നെ തൃക്കരിപ്പൂരില്‍ എത്തിയതോടെ അവിടെ നിന്ന്‌ രണ്ടുപേരും കാറില്‍ രക്ഷപ്പെടുമ്പോള്‍ പോലീസ്‌ പിടിയിലായി. കോടതിയില്‍ മാതാപിതാക്കളുടെ കൂടെ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ്‌ ഹൈദര്‍ അലി പ്രേമം നടിച്ച്‌ കുട്ടിയെ വശത്താക്കി പീഡിപ്പിക്കുകയായിരുന്നുവെന്ന്‌ പുറം ലോകം അറിഞ്ഞത്‌. കൂടാതെ സ്ത്രീപീഢനത്തിനും തട്ടിക്കൊണ്ടുപോകലിനും കേസ്സെടുത്ത അയാളെ കോടതി റിമാണ്ട്‌ ചെയ്തിരിക്കുകയാണ്‌. പെണ്‍കുട്ടിയെ തേടി പോലീസ്‌ ഗോവയില്‍ കാഞ്ഞങ്ങാട്‌ : മാവുങ്കാല്‍ ക്രൈസ്റ്റ്‌ സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ത്ഥിനിയെ ലൌജിഹാദില്‍പെടുത്തി ബാംഗ്ളൂറ്‍ വഴി ഗോവയിലേക്ക്‌ കടത്തിയതായി സൂചന ലഭിച്ചതിനെതുടര്‍ന്ന്‌ കാഞ്ഞങ്ങാട്‌ പോലീസ്‌ ഗോവയിലേക്ക്‌ പോയി പെണ്‍കുട്ടിയെ കടത്താനുപയോഗിച്ച കാറും ഡ്രൈവറായിരുന്ന പടന്നക്കാട്‌ ഫയാസിനെയും പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. കഴിഞ്ഞ ൪ന്‌ വൈകുന്നേരമാണ്‌ കുട്ടിയെ കാണാതാവുന്നത്‌. കാറുകള്‍ വാടകക്ക്‌ കൊടുക്കുന്ന കച്ചവടക്കാരനായ പടന്നക്കാട്‌ മുനീര്‍ സുഹൃത്ത്‌ ആഷിഖ്‌ എന്നിവരാണത്രെ പെണ്‍കുട്ടിയുടെ കൂടെയുള്ളത്‌. ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈലുകളെല്ലാം ഓഫാക്കിയ നിലയിലാണ്‌. പെണ്‍കുട്ടിയുടെ പിതാവ്‌ ഗള്‍ഫിലാണ.്‌ മാതാവിണ്റ്റെ പരാതിയിലാണ്‌ കേസ്സ്‌ എടുത്തത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.