പാകിസ്ഥാനില്‍ സ്‌ഫോടന പരമ്പര: നൂറിലേറെ മരണം

Friday 11 January 2013 12:11 pm IST

ഇസ്‌ലാമാബാദ്‌ . പാക്കി സ്ഥാനിലെ ബലൂചിസ്ഥാന്‍, ഖൈബര്‍ പക്‌തൂണ്‍ഖാവ പ്രവിശ്യകളില്‍ ഭീകരര്‍ നടത്തിയ ആറ്‌ ബോംബാക്രമണങ്ങളില്‍ നൂറിലേ പേര്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകരടക്കം 270ലേറെ പേര്‍ക്ക് പരിക്കേറ്റു. പ്രശ്‌നബാധിത പ്രവിശ്യകളായ ബലൂചിസ്താനിലും ഖൈബര്‍ പക്തൂണ്‍ഖ്വയിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. ബലൂചിസ്ഥാന്‍ മേഖലയുടെ തലസ്ഥാനമായ ക്വെറ്റെ നഗരത്തിലുണ്ടായ മൂന്ന്‌ ആക്രമണത്തില്‍ 82 പേര്‍ക്കാണ്‌ ജീവന്‍ നഷ്ടപ്പെട്ടത്‌. ഇതിലൊന്ന്‌ ചാവേര്‍ ബോംബ്‌ സ്ഫോടനമായിരുന്നു. ഖൈബര്‍ പക്തൂണ്‍ഖ്വയിലെ സ്വാത് താഴ്‌വരയില്‍ മതകേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ മരിച്ചു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.