വെടിവെയ്പ്: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ പ്രതിഷേധമറിയിച്ചു

Friday 11 January 2013 6:51 pm IST

ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം പ്രകോപനമില്ലാതെ വെടിവെച്ചെന്ന ആരോപണമുന്നയിച്ച പാക്കിസ്ഥാന്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശരത് സഭര്‍വാളിനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. വിദേശകാര്യമന്ത്രാലയം ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് പാക്കിസ്ഥാന്‍ പ്രതിഷേധമറിയിച്ചത്.
പാക് സൈന്യമാണ് ആദ്യം വെടിയുതിര്‍ത്തതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുമ്പോള്‍ പാക്കിസ്ഥാന്‍ ഇത് നിഷേധിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവെയ്പില്‍ പാക് സേനയിലെ ഹവാല്‍ദാര്‍ മൊഹിയുദ്ദീന്‍ കൊല്ലപ്പെട്ടതായും പാക്കിസ്ഥാന്‍ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പൂഞ്ച് സെക്ടറില്‍ ഇന്ത്യന്‍ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്‌ത സംഭവത്തെ തുടര്‍ന്ന്‌ ഇന്ത്യ പാക്ക്‌ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അതിര്‍ത്തിയില്‍ ഇന്നലെ വീണ്ടും വെടിവെയ്പുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.