ബീഹാറില്‍ യുവതിയെ മാനഭംഗപ്പെടുത്തിയിട്ടില്ലെന്ന്‌ പോലീസ്‌

Monday 14 January 2013 3:11 pm IST

ഭഗത്പൂര്‍: ട്രെയിന്‍ യാത്രക്കിടെ പുറത്തിറങ്ങിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത്‌ കൊന്ന്‌ കെട്ടിത്തൂക്കിയെന്ന റിപ്പോര്‍ട്ട്‌ ശരിയല്ലെന്ന്‌ പോലീസ്‌. ഭഗത്പൂരില്‍ നിന്ന്‌ ബ്രഹ്മപുത്ര ട്രെയിനില്‍ ദല്‍ഹിയിലേക്ക്‌ പോകുകയായിരുന്ന 32 കാരി വിജനമായ പ്രദേശത്ത്‌ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പുറത്തേക്ക്‌ ചാടുകയായിരുന്നെന്ന്‌ സഹയാത്രികര്‍ പറഞ്ഞു. യുവതിയെ ഒരു കൂട്ടമാളുകള്‍ ചേര്‍ന്ന്‌ സമീപത്തുള്ള മാവിന്‍ത്തോപ്പിലേക്ക്‌ വലിച്ചിഴച്ച്‌ കൊണ്ടുപോയി മാനഭംഗപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നെന്നാണ്‌ പോലീസ്‌ ആദ്യം നല്‍കിയ വിവരം.
എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ആക്രമിക്കപ്പെട്ടിട്ടില്ലെന്ന്‌ വ്യക്തമായി. യുവതി ആത്മഹത്യ ചെയ്തതാകുമെന്നാണ്‌ പോലീസ്‌ പറയുന്നത്‌. പശ്ചിമബംഗാളിലെ ന്യൂ ജല്‍പായ്‌ ഗുരി സ്വദേശിനിയാണ്‌ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മകനുമൊത്ത്‌ ആലിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന്‌ ദല്‍ഹിയിലേക്ക്‌ പുറപ്പെട്ട യുവതി ഇടയ്ക്ക്‌ ട്രെയിനില്‍ നിന്ന്‌ ഇറങ്ങാന്‍ ശ്രമിച്ചിരുന്നതായും സഹയാത്രക്കാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.