എളമരം കരീം സിഐടിയു സെക്രട്ടറി ആനത്തലവട്ടം പ്രസിഡന്റ്‌

Monday 14 January 2013 4:28 pm IST

കാസര്‍ഗോഡ്: സിപിഎം തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ സംസ്ഥാന നേതൃത്വത്തില്‍ മാറ്റം. ആനത്തലവട്ടം ആനന്ദനെ സംസ്ഥാന പ്രസിഡന്റായും എളമരം കരീമിനെ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുത്തു. 13 വൈസ് പ്രസിഡന്റുമാരെയും 14 സെക്രട്ടറിമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്. കെ.എം സുധാകരന്‍ ആണ് ട്രഷറര്‍.
കാസര്‍ഗോഡ് നടന്ന പന്ത്രണ്ടാമത് സംസ്ഥാന സമ്മേളനത്തിലാണ് എം.എം ലോറന്‍സ് അടങ്ങുന്ന നിലവിലെ നേതൃത്വത്തെ മാറ്റിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് കഴിഞ്ഞ ദിവസം സിഐടിയു നേതൃത്വത്തെ മാറ്റാന്‍ തീരുമാനിച്ചത്. 156 അംഗ സംസ്ഥാന കമ്മറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.