ന്യൂദല്‍ഹി: കാഷ്മീരില്‍ നിയന്ത്രണരേഖയിലെ സംഘര്‍ഷ സ്ഥിതിയുടെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന് ഇന്ന് പ്രതിപക്ഷ നേതാക്കളെ കാണും. ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജുമായും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലിയുമായാണ് ശിവശങ്കര്‍ മേനോന് കൂടിക്കാഴ്ച നടത്തുക. അതിര്‍ത്തിയിലെ സംഘര്‍ഷസ്ഥിതിയും ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടും ശിവശങ്കര്‍ മേനോന് ഇരുവരോടും വിശദീകരിക്കും.
സംഘര്‍ഷസ്ഥിതിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈനിക കമാന്‍ഡര്‍മാര്‍ ഫ്ളാഗ് മീറ്റിംഗ് ചേര്‍ന്നെങ്കിലും ഇതില്‍ പൂര്‍ണതൃപ്തിയില്ലെന്ന് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: