ഉഴവൂര്‍: കളഞ്ഞുകിട്ടിയ 15000 രൂപാ തിരികെ നല്കി സത്യസന്ധത കാണിച്ച കുട്ടികള്‍ക്ക് ഗ്രാമസഭയുടെ ആദരം. ഉഴവൂര്‍ ഗ്രമപഞ്ചായത്ത് അരീക്കര 4-ാം വാര്‍ഡ് ഗ്രാമസഭയിലാണ്. വാര്‍ഡു മെമ്പറും നാട്ടുകാരും ചേര്‍ന്ന് ആദരിച്ചത്. ഉഴവൂര്‍ വെട്ടം വാക്കേല് റോഡിന്റെ സൈഡില്‍ കളിച്ചു കെണ്ടിരുന്ന കുട്ടികള്‍ക്ക് 15000 രൂ. കളഞ്ഞു കിട്ടുകയും അത് ഉടമസ്ഥന് തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.
സത്യസന്ധത കാണിച്ച് നാടിന് അഭിമാനമായി മാറിയ കുട്ടികളായ വല്ലാത്തുംപുഴയില് അനന്യ, അതുല്‍ എന്നിവര്‍ക്ക് വാര്‍ഡ് മെമ്പര്‍ ഡോ. സിന്ധുമോള്‍ ബൊക്ക നല്കി ആദരിച്ചു. 1 ലും 4 ലും പഠിക്കുന്ന ഇവര്‍ വല്ലാത്തുംപുഴയില് ബിജുവിന്റെയും സബിതയുടേയും മക്കളാണ്. വി.ബി.ഒ. ശ്രീനിവാസന് ഗ്രാമസഭാ കോര്‍ഡിനേറ്റര്‍ ആയിരുന്നു. കുട്ടിയമ്മ ശ്രീധരന്, മിനി എന്നിവര്‍ പ്രസംഗിച്ചു കളഞ്ഞു കിട്ടിയ പണം അയല്‍വാസിയും ഉഴവൂര്‍ ആശുപത്രിയിലെ നേഴ്സുമായ പുഷ്പയ്ക്ക് ആണ് തിരികെ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: