വോട്ടിന് കോഴ: രമണ്‍‌സിങ്ങിനെ ചോദ്യം ചെയ്തു

Tuesday 26 July 2011 4:18 pm IST

ന്യൂദല്‍ഹി: വോട്ടിനു കോഴ വിവാദത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവും എം.പിയുമായ രേവതി രമണ്‍സിങ്ങിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനു വിധേയനാകാന്‍ രമണ്‍സിങ് ദക്ഷിണ ദല്‍ഹിയിലെ ക്രൈബ്രാഞ്ച് ഓഫിസില്‍ എത്തുകയായിരുന്നു. ജൂലായ് 29നു ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. 2008ലെ വിശ്വാസവോട്ടെടുപ്പില്‍ യു.പി.എ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ബി.ജെ.പി എം.പിമാര്‍ക്കു കോഴ നല്‍കിയെന്നാണ് ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.