മധ്യപ്രദേശില്‍ വാഹനാപകടം: 11 മരണം

Wednesday 16 January 2013 4:36 pm IST

ധാര്‍: മധ്യപ്രദേശിലെ പ‌ഞ്ചക് വാസ ഗ്രാമത്തില്‍ ബസ് ട്രക്കിലിടിച്ച് അഞ്ച് കുട്ടികളുള്‍പ്പടെ 11 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്‍ഡോറില്‍ നിന്ന് അലാഹബാദിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പെട്ടതെന്ന് പോലീസ് സൂപ്രണ്ട് സുഷാന്ദ് സക്‍സേന പറഞ്ഞു. മരണമടഞ്ഞ അഞ്ച് കുട്ടികളേയും മൂന്ന് സ്ത്രീകളേയും തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ ഭുവനേശ്വറിലെ ആശുപത്രിയിലെത്തിച്ചു. രണ്ടുപേരുടെ നില ഗുരുതരമായതിനെ തുട‌ര്‍ന്ന് ഇന്‍ഡോര്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ കുടുംബത്തിനായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹാന്‍ ഒരു ലക്ഷം രൂപ അനുവധിച്ചതായി മന്ത്രി ഹരീന്ദ്ര ഹാര്‍ഡിയ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.