ലണ്ടന്‍: ലണ്ടനില്‍ നഗരമധ്യത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് രണ്ടു പേര് മരിച്ചു. സൗത്ത് ലംബേത്തില് വാന്ഡ്സ് വര്‍ത്ത് റോഡിന് സമീപം വാക്ഷാളിലായിരുന്നു അപകടം. താഴ്ന്നു പറന്ന ഹെലികോപ്ടര്‍ ഒരു ക്രെയിനില്‍ തട്ടി തകരുകയായിരുന്നുവെന്നാണ് വിവരം.
മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 43 നില കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന ക്രെയിനില്‍ ഇടിച്ച ഹെലികോപ്റ്റര്‍ കത്തിയമരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തീപടര്‍ന്ന കെട്ടിടവും പൂര്‍ണമായും തകര്‍ന്നു. ഹെലികോപ്ടറില്‍ എത്ര പേര് ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
റോഡില്‍ വീഴുന്നതിന് മുന്‍പു തന്നെ ഹെലികോപ്ടറിന് തീപിടിച്ചിരുന്നു. പൊട്ടിത്തെറി ശബ്ദവും കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. റോഡില്‍ വീണശേഷവും ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളില്‍ തീ ആളിപ്പടരുന്ന സ്ഥിതിയായിരുന്നു. അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീ അണച്ചത്. റോഡിലൂടെ പോയ രണ്ട് കാറുകളും അപകടത്തില്‍പെട്ടതായി വിവരമുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ വാക്ഷാള്‍ വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: