മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു തിരച്ചടിയായി ഡബിള്‍സില്‍ സാനിയ മിര്‍സ സഖ്യത്തിനു പരാജയം. ഒന്നാം റൗണ്ടില്‍ തന്നെ സ്പാനിഷ് ജോഡിയായ സില്‍വിയ സോളര്‍ എസ്പിനോസ, കാര്‍ല സുവാരസ് നവാരോ എന്നിവരോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടാണ് സാനിയാ സഖ്യം പുറത്തായത്. സ്കോര്‍: 6-7, 3-6.
അമേരിക്കയുടെ ബെഥാനി മറ്റെക്സാന്ഡിനാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ സാനിയയുടെ ജോഡി. പത്താം സീഡായ ഇന്തോ-അമേരിക്കന്‍ ജോഡികളെ വ്യക്തമായ ആധിപത്യത്തോടെയാണ് സ്പാനിഷ് സഖ്യം പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: