കോട്ടയം: ജനങ്ങളെ നിരന്തരം വെല്ലുവിളിക്കുന്ന തരത്തില്‍ എണ്ണ കമ്പനികളെ കയറൂരിവിടരുതെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഈ നിലയില്‍ എത്ര കാലം യുപിഎ സര്‍ക്കാരിനൊപ്പം മുന്നോട്ടുപോകാന്‍ കഴിയുമെന്ന് വ്യക്തമല്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
പെട്രോളിനൊപ്പം ഡീസലിന്റെയും വില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പി.സി. ജോര്‍ജിന്റെ പ്രതികരണം. ജനപ്രതിനിധികളാണോ സാമ്പത്തിക വിദഗ്ധരാണോ രാജ്യം ഭരിക്കുന്നതെന്നും ജോര്‍ജ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: