പെരുമ്പാവൂര്‍ നീലസാഗരമായി; സാംബവ മഹാസമ്മേളനത്തിന്‌ തുടക്കമായി

Friday 18 January 2013 11:36 pm IST

പെരുമ്പാവൂര്‍: അക്ഷരാര്‍ത്ഥത്തില്‍ പെരുമ്പാവൂര്‍ പട്ടണം മണിക്കൂറുകള്‍ നേരത്തേക്ക്‌ നീലസാഗരമായി മാറി. പതിനായിരക്കണക്കിന്‌ സാംബവ മഹാസഭ വിശ്വാസികള്‍ പങ്കെടുത്ത വര്‍ണോജ്വലമായ പടുകൂറ്റന്‍ റാലി പെരുമ്പാവൂരിനെ സാഗരതുല്യമാക്കി. വൈകിട്ട്‌ 4.30 ന്‌ പട്ടാല്‍ കവലയില്‍നിന്നും ആരംഭിച്ച പ്രകടനം 6.30 ന്‌ ശേഷമാണ്‌ സമ്മേളനനഗരിയായ നഗരസഭാ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നത്‌. കേരളത്തിലെ സാംബവരുടെ ശക്തി വിളിച്ചോതിക്കൊണ്ട്‌ മുത്തുക്കുടകളും ആകാശനീല നിറത്തിലുള്ള പതാകയുമേന്തിയാണ്‌ പ്രവര്‍ത്തകര്‍ അണിനിരന്നത്‌. സംസ്ഥാന നേതാക്കളായ കോന്നിയൂര്‍ പി.കെ, സോമന്‍ കെ.കെ തുടങ്ങിയവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനംചെയ്തു. കെ.കെ. സോമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എംപി, പി.പി. തങ്കച്ചന്‍, സാജുപോള്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ കെ.എം.എ. സലാം, അഡ്വ. എന്‍.സി. മോഹനന്‍, പി.എം. വേലായുധന്‍, പി.കെ. കോന്നിയൂര്‍, സ്വാഗതസംഘം ഭാരവാഹികളായ പി.കെ. ശിവന്‍, പ്രദീപ്‌ മനക്കര, അഡ്വ. കെ.എം. വിജയമ്മ, ദേവരാജ്‌ അരുവപ്പാലം, എന്‍. പ്രദീപ്കുമാര്‍, ഉദയന്‍ കരിപ്പാലില്‍, ടി.ജി. രാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.