എറണാകുളം ശിവക്ഷേത്രോത്സവത്തിന്‌ കൊടിയേറി

Friday 18 January 2013 11:37 pm IST

കൊച്ചി: എറണാകുളം ശിവക്ഷേത്രോത്സവത്തിന്‌ കൊടിയേറി. രാത്രി 7.30 നായിരുന്നു കൊടിയേറ്റ്‌. രാവിലെ ബ്രഹ്മകലശാഭിഷേകം, ശീവേലി, മേളം, കൂട്ടവെടി, വഴിപാട്‌ എന്നിവയും രാത്രി സംഗീതകച്ചേരി, സംഗീതാര്‍ച്ചന, ഭജന, കീബോര്‍ഡ്‌ കച്ചേരി, കൊടിപുറത്ത്‌ വിളക്ക്‌, നൃത്തസന്ധ്യ എന്നിവയും നടന്നു. ഇന്ന്‌ രാവിലെ 10.30 ന്‌ കല്യാണസൗഗന്ധികം തുള്ളല്‍ ത്രയം. വൈകിട്ട്‌ 4.30 മുതല്‍ കാഴ്ചശീവേലി. വടക്കുവശത്ത്‌ വൈകിട്ട്‌ 5.30ന്‌ ശാസ്ത്രീയ സംഗീതം അരങ്ങേറ്റം, രാത്രി എട്ടിന്‌ അങ്ങാടിപ്പുറം ദേവദാസിന്റെ തായമ്പക. ക്ഷേത്രത്തിന്‌ പുറത്ത്‌ വടക്കുവശത്ത്‌ വൈകിട്ട്‌ ആറിനും 7.30 നും സംഗീതക്കച്ചേരി. ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വൈകിട്ട്‌ 6.45 ന്‌ ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേള. എറണാകുളത്തപ്പന്‍ ഹാളില്‍ രാത്രി 9.30 മുതല്‍ മേജര്‍ സെറ്റ്‌ കഥകളി. രാത്രി 10മുതല്‍ നളചരിതം നാലാം ദിവസം. ഒരു മണി മുതല്‍ ബാലി വിജയം, നാലുമുതല്‍ ദക്ഷയാഗം എന്നിവയാണ്‌ കഥകള്‍. 20 ന്‌ വൈകിട്ട്‌ കാഴ്ചശീവേലിക്ക്‌ ശേഷം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പെരുവനം കുട്ടന്‍ മാരാര്‍, ആര്‍.കെ.ദാമോദരന്‍, തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാര്‍, ഭാസ്കരന്‍ നായര്‍ എന്നിവരെ ആദരിക്കും. ചടങ്ങില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ ചീഫ്‌ കമ്മീഷണര്‍ ഡോ.വി.എം.ഗോപാലമേനോന്‍ മുഖ്യാതിഥിയായിരിക്കും. 21 രാവിലെ 10.30 ന്‌ നാലമ്പലത്തിനുള്ളില്‍ പ്രബന്ധക്കൂത്ത്‌, ക്ഷേത്ര മതില്‍ക്കകത്ത്‌ ഓട്ടന്‍തുള്ളല്‍, വൈകിട്ട്‌ 4.30 ന്‌ കാഴ്ച ശീവേലി, വൈകിട്ട്‌ ആറിന്‌ സംഗീതാര്‍ച്ചന. കിഴക്കുവശത്ത്‌ രാത്രി ഏഴുമുതല്‍ പാഠകം, എട്ടു മുതല്‍ ഡബിള്‍ തായമ്പക, ക്ഷേത്രത്തിന്‌ പുറത്ത്‌ വടക്കുവശത്ത്‌ വൈകിട്ട്‌ ആറിന്‌ സംഗീതാര്‍ച്ചന, 7.30 ന്‌ നൃത്തനൃത്യങ്ങള്‍. ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ 6.45 ന്‌ ഗാനമേള, വൈകിട്ട്‌ ആറിന്‌ സംഗീതാര്‍ച്ചന, 7.30 ന്‌ വീണക്കച്ചേരി, ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വൈകിട്ട്‌ 6.45 ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം. ചെറിയ വിളക്ക്‌ ദിവസമായ 23 ന്‌ രാവിലെ 10 മുതല്‍ ഉത്സവബലി ആരംഭം, 10.30 ന്‌ പ്രസാദ്‌ ഊട്ട്‌, 12 ന്‌ ഉത്സവബലി ദര്‍ശനം. ക്ഷേത്ര മതില്‍ക്കകത്ത്‌ കിഴക്കുവശത്ത്‌ വൈകിട്ട്‌ ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വൈകിട്ട്‌ 6.45 ന്‌ നടനസന്ധ്യ, രാത്രി 10.30 ന്‌ ചെറിയ വിളക്ക്‌, മേളം. കീബോര്‍ഡ്‌ കച്ചേരി, ഏഴിന്‌ കുറത്തിയാട്ടം. ക്ഷേത്രത്തിന്‌ പുറത്ത്‌ വടക്കുവശത്ത്‌ വൈകിട്ട്‌ 5.30 ന്‌ സംഗീതാരാധന, 7.30 ന്‌ സംഗീതക്കച്ചേരി, ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വൈകിട്ട്‌ 6.45 നടന സന്ധ്യ, രാത്രി 10.30 ന്‌ ചെറിയ വിളക്ക്‌, മേളം. വലിയ വിളക്ക്‌ ദിവസമായ 24 ന്‌ ക്ഷേത്രമതില്‍ക്കകത്ത്‌ വടക്കുവശത്ത്‌ രാവിലെ 10.30 മുതല്‍ ശീതങ്കന്‍ തുള്ളല്‍, 12 ന്‌ അക്ഷരശ്ലോക സദസ്സ്‌, 10.30 ന്‌ പ്രസാദ ഊട്ട്‌, വൈകിട്ട്‌ മൂന്നിന്‌ ദിവാന്‍സ്‌ റോഡില്‍നിന്ന്‌ പകല്‍പ്പൂരം. ചോറ്റാനിക്കര വിജയന്‍ മാരാര്‍ നയിക്കുന്ന മേജര്‍സെറ്റ്‌ പഞ്ചവാദ്യവുമുണ്ടാകും. വൈകിട്ട്‌ ആറ്‌ മുതല്‍ ഡര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ 11 ആനകളെ അണിനിരത്തി പകല്‍പ്പൂരം. ക്ഷേത്രമതില്‍ക്കകത്ത്‌ വൈകിട്ട്‌ ആറിന്‌ ഭജന, സംഗീതാര്‍ച്ചന, 7.30 ന്‌ വയലിന്‍ കച്ചേരി, ക്ഷേത്രമതില്‍ക്കകത്ത്‌ കിഴക്കുവശത്ത്‌ രാത്രി ഏഴിന്‌ കുറത്തിയാട്ടം, പുറത്ത്‌ വടക്കുവശത്ത്‌ വൈകിട്ട്‌ ആറിന്‌ സംഗീതാര്‍ച്ചന, ഏഴിന്‌ നൃത്തനൃത്യങ്ങള്‍, ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍. രാത്രി ഒന്‍പതി ന്‌ ഗാനമേള. 11 ന്‌ വലിയ വിളക്ക്‌. 25 ന്‌ ക്ഷേത്ര മതില്‍ക്കകത്ത്‌ രാവിലെ 11 ന്‌ അക്ഷരശ്ലോക സദസ്സ്‌. ആറാട്ട്‌ സദ്യ, വൈകിട്ട്‌ 5 ന്‌ ആനയൂട്ട്‌, 6.30 ന്‌ ഭജന സന്ധ്യ, ഏഴിന്‌ കൂട്ട വെടിവഴിപാട്‌, തുടര്‍ന്ന്‌ കൊടിയിറക്കലും ആറാട്ടെഴുന്നള്ളിപ്പും നടക്കും. ക്ഷേത്രമതില്‍ക്കകത്ത്‌ കിഴക്കുവശത്ത്‌ വൈകിട്ട്‌ ഏഴിന്‌ സംഗീതക്കച്ചേരി, പുറത്ത്‌ വടക്കുവശത്ത്‌ വൈകിട്ട്‌ ആറിന്‌ സംഗീതകച്ചേരി, 7.30 ന്‌ കര്‍ണാടിക്‌ ഫ്യൂഷന്‍. ഡര്‍ബാര്‍ ഹാളില്‍ വൈകിട്ട്‌ 6.45 ന്‌ നൃത്തസന്ധ്യ. ഒന്‍പതിന്‌ കരോക്കെ ഗാനമേള. 9.30 ന്‌ കിഴക്കേ നട കവാടത്തില്‍നിന്ന്‌ ആറാട്ടെഴുന്നള്ളിപ്പ്‌. അന്നമനട പരമേശ്വരമാരാര്‍ നയിക്കുന്ന മേജര്‍സെറ്റ്‌ പഞ്ചവാദ്യവുമുണ്ടാകും. ഡര്‍ബാര്‍ ഹാളില്‍ വെളുപ്പിന്‌ മൂന്നിന്‌ പെരുവനം കുട്ടന്‍ മാരാര്‍ നയിക്കുന്ന പാണ്ടിമേളം, 3.30 ന്‌ വെടിക്കെട്ട്‌. തുടര്‍ന്ന്‌ ക്ഷേത്രത്തിലേക്ക്‌ തിരിച്ചെഴുന്നള്ളിപ്പ്‌ എന്നിവയുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.