തിരുവനന്തപുരം: ലാഭകരമല്ലാത്ത സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തലാക്കി തുടങ്ങി. ഡീസലിന് 11.50 രൂപ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പിടിച്ചുനില്‍ക്കാനായി സര്‍വീസുകള്‍ ചുരുക്കിത്തുടങ്ങിയത്. ഇതുസംബന്ധിച്ച് എല്ലാ ഡിപ്പോകള്‍ക്കും നിര്‍ദ്ദേശം ലഭിച്ചു. എംഎല്‍എമാരുടെയും മന്ത്രിമാരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആരംഭിച്ച 680ഓളം സര്‍വ്വീസുകളാണ് നിര്‍ത്തലാക്കി തുടങ്ങിയത്. ഇതില്‍ 957 സര്‍വീസുകളും നഷ്ടത്തിലാണ്. പകുതിയിലധികം സര്‍വീസുകളും ഡീസല്‍വില പോലും ലഭിക്കാത്തവയാണ്. സര്‍വീസുകള്‍ നിര്‍ത്തുമ്പോള്‍ എതിര്‍പ്പുകള്‍ ഉണ്ടാകുമെങ്കിലും അത് പരിഗണിക്കേണ്ട ആവശ്യമില്ലെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: