കൊല്ലം/പത്തനംതിട്ട: കൊല്ലത്തും അടൂരിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. കൊല്ലത്ത് ഐവര്‍കാല, കൊട്ടാരക്കര, പുത്തൂര്‍, ആറ്റുവശേരി, കുളക്കട തുടങ്ങിയ മേഖലകളിലും അടൂരില്‍ ഏനാത്ത്, മണ്ണടി, കടമ്പനാട്, തുടങ്ങിയ പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു ചലനം അനുഭവപ്പെട്ടത്. വീടുകളുടെ ഭിത്തികള്‍ക്കും മറ്റും നേരിയ വിള്ളലുണ്ടായിട്ടുണ്ട്. രണ്ടു മിനിറ്റോളം ഭൂചലനം നീണ്ടുനിന്നതായി പ്രദേശവാസികള്‍ പറയുന്നു. ഭൂചലനത്തിന്റെ തീവ്രതയോ പ്രഭവകേന്ദ്രമോ വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: