കൊല്ലം: പത്തനാപുരം മാലൂരില്‍ പടക്കനിര്‍മാണ ശാലയ്ക്ക് തീപിടിച്ച് മൂന്നു പേര് മരിച്ചു. പൊള്ളലേറ്റ മൂന്നുപേരെ പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മാലൂർ സ്വദേശി പ്രസേനന്‍ എന്നയാളുടെ വീടിനോട് ചേര്‍ന്നുള്ള പടക്കശാലയിലാണ് രാവിലെ 9.30ഓടെ തീപിടുത്തമുണ്ടായത്.
പ്രസേനന്റെ മകന് ആദര്‍ശ്, മാലൂര്‍ സ്വദേശി പൊടിയന് എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. പടക്കശാലയില്‍ കൂടുതല്‍ പേര് കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: