കാസര്‍കോട്: കാസര്‍കോട് റാണിപുരത്ത് മലമാനിനെ വേട്ടയാടാന്‍ എത്തിയ നായാട്ട് സംഘത്തെ വനപാലകര്‍ അറസ്റ്റ് ചെയ്തു. അഞ്ചംഗ സംഘത്തെയാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും തോക്കും പിടിച്ചെടുത്തു. വെടിവച്ചു കൊന്ന മാനിന്റെ ഇറച്ചിയും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
കള്ളാര്‍ സ്വദേശി ടി.ജെ ജോസഫ് (69), പടിമരുതിലെ റിജു ബേബി (42), കരിവേടകത്തെ ജോസഫ് അബ്രാഹം (51), മാനടുക്കത്തെ ടി പി ജോണ്സണ് (42), ആടുപാറയില്‍ ജോബി ജോണ്‍ (29) എന്നിവരാണ് ഞായറാഴ്ച പുലര്‍ച്ചെ പിടിയിലായത്.
ഫോറസ്റ്റ് ഓഫീസര്‍മാരായ എം.രാജീവന്,ജി.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: