മലപ്പുറം: അമ്പത്തിമൂന്നാം സംസ്ഥാന കലോത്സവത്തില്‍ കോഴിക്കോടിന് കിരീടം. തുടര്‍ച്ചയായി ഏഴാം തവണയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കുന്നത്. തൃശൂരാണ് രണ്ടാം സ്ഥാനത്ത്. അഥിതേയരായ മലപ്പുറത്തിനാണ് മൂന്നാം സ്ഥാനം. പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ നാലും അഞ്ചും സ്ഥാനത്തെത്തി.
796 പോയിന്റുമായി തിരുവനന്തപുരം എട്ടാം സ്ഥാനത്താണ്. അടുത്ത അധ്യയന വര്‍ഷം സംസ്ഥാന സ്കൂള്‍ കലോത്സവം പാലക്കാടായിരിക്കും നടക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് അറിയിച്ചു. പാവപ്പെട്ട മത്സരാര്‍ഥികളുടെ ചെലവുകള്‍ വഹിക്കാന്‍ പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്നും സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിന്റെ സമ്മാനത്തുക ഇരട്ടിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: