കൊച്ചി: നടന് പൃഥ്വിരാജിനെതിരേ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് രംഗത്തെത്തി. പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രങ്ങളുമായി സഹകരിക്കരുതെന്ന് ഫെഫ്കയോടും തിയറ്റര്‍ ഉടമകളോടും അസോസിയേഷന് ആവശ്യപ്പെട്ടു. രഘുപതി രാഘവ രാജാറാം എന്ന സിനിമയുടെ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് വിലക്ക്.
പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്ന റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പോലീസ് എന്ന സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന കത്തിലൂടെ ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷം മുന്‍പ് പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയാണ് രഘുപതി രാഘവ രാജാറാം.
തിരക്കഥയില്‍ സംതൃപ്തനല്ലാതിരുന്ന ഷാജി കൈലാസാണ് സിനിമ ഉപേക്ഷിച്ചതെന്നാണ് പൃഥ്വിരാജിന്റെ വിശദീകരണം. നിര്‍മാതാവിന് സാമ്പത്തികനഷ്ടം വരാതിരിക്കാന്‍ മറ്റൊരു സിനിമ ചെയ്യാമെന്ന് ഷാജി കൈലാസും പൃഥ്വിരാജും സമ്മതിച്ചിരുന്നെന്നും വാക്ക് പാലിച്ചില്ലെന്നുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: