ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ചൊവ്വാഴ്ച പുലര്‍ച്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒരു പെണ്‍കുട്ടി മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിക്ടര്‍ സ്കെയില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പടിഞ്ഞാറന്‍ ഇന്തോനേഷ്യയിലെ എയ്ക്ക് പ്രവിശ്യയാണ്.
സമീപ പ്രദേശങ്ങളിലും ശക്തമായ ചലനം അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സുമാത്രാ ദ്വീപിന്റെ പടിഞ്ഞാറന്‍ അറ്റത്താണ് എയ്ക്ക് പ്രവിശ്യ. 2004-ല്‍ ഈ മേഖലയില്‍ ഉണ്ടായ ഭൂചലനത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും ഏഷ്യന്‍ മേഖലയില്‍ നിന്നും രണ്ടര ലക്ഷത്തോളം ആളുകള്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: