തിരുവനന്തപുരം: കഴിഞ്ഞ 12 ദിവസമായി അഞ്ചു ജില്ലകളില്‍ തുടരുന്ന ടിപ്പര്‍ ലോറി സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച രാത്രി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചത്.
രാവിലെയും വൈകീട്ടും ടിപ്പര്‍ ലോറികള്‍ക്ക് രണ്ടു മണിക്കൂര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഒരു മണിക്കൂറായി കുറയ്ക്കാന്‍ തീരുമാനമായി. രാവിലെ 9 മുതല്‍ 10 വരെയും വൈകിട്ട് നാലു മുതല്‍ അഞ്ചുവരെയുമാണ് നിരോധനം. അവധിദിവസങ്ങളില്‍ ഇതിന് ഇളവ് നല്‍കാനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.
ടിപ്പര്‍ ലോറി വ്യവസായം നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ജില്ലാതല മോണിറ്ററിംഗ് കമ്മറ്റികള്‍ രൂപീകരിക്കാനും സംസ്ഥാനടിസ്ഥാനത്തില്‍ സമിതിക്ക് രൂപം നല്‍കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: