ലണ്ടന്‍: പുതുവത്സര രാത്രിയില്‍ ബ്രിട്ടനില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശിയായ സൗവിക് പാല്(19) ആണ് മരിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബിനു സമീപമുള്ള ബ്രിഡ്ജ് വാട്ടര്‍ കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പുതുവത്സര രാത്രിയില്‍ സുഹൃത്തുക്കളോടൊപ്പം മാഞ്ചസ്റ്റര്‍ സിറ്റിയിലെ ഒരു നൈറ്റ് ക്ലബില്‍ എത്തിയതിനു ശേഷമാണ് പാലിനെ കാണാതായത്. പാലിനെ കാണാതായതിനു പിന്നാലെ പിതാവ് ശന്തനു ബ്രിട്ടനില്‍ എത്തിയിരുന്നു. ശന്തനു സൗവിക്കിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സൗവിക്കിന്റെ പിതാവിനു വിട്ടുകൊടുക്കുമെന്ന് ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് വക്താവ് പറഞ്ഞു.
മാഞ്ചസ്റ്റര്‍ മെട്രോപൊളീറ്റന്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഡക്റ്റ് ഡിസൈന്‍ കോഴ്സ് വിദ്യാര്‍ഥിയായിരുന്നു സൗവിക് പാല്. പഠനത്തില്‍ മിടുക്കനായിരുന്ന പാല് സ്കോളര്‍ഷിപ്പോടെയാണ് മാഞ്ചസ്റ്ററില്‍ ഉപരിപഠനത്തിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: