മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി

Wednesday 23 January 2013 9:35 pm IST

ന്യൂദല്‍ഹി: മൊബൈല്‍ കമ്പനികള്‍ കോള്‍ നിരക്കുകള്‍ കുത്തനെ കൂട്ടുന്നു. പ്രമുഖ മൊബൈല്‍ കമ്പനികളായ ഭാരതി എയര്‍ടെല്ലും വൊഡാഫോണും ഐഡിയയും മൊബൈല്‍ ഫോണ്‍ കോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 100 ശതമാനത്തിനടുത്താണ് വര്‍ദ്ധന വരുത്തിയിരിക്കുന്നത്. മറ്റു മൊബൈല്‍ ഫോണ്‍ സേവനദാതാക്കളും നിരക്കുകള്‍ ഉടന്‍ വര്‍ധിപ്പിക്കും. നിലവിലെ നിരക്കായ മിനുട്ടിന് ഒരു രൂപ എന്നത് രണ്ടു രൂപയാക്കിയാണ് രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ സേവനദാതാവായ എയര്‍ടെല്‍ വര്‍ധിപ്പിച്ചത്. മറ്റൊരു മൊബൈല്‍ കമ്പനിയായ ഐഡിയ സെക്കന്‍ഡിന് 1.2 രൂപ എന്ന നിരക്ക് സെക്കന്‍ഡിന് രണ്ടു പൈസയായും ഉയര്‍ത്തി. മൊബൈല്‍ ടവറുകള്‍ക്കുള്ള ഡീസല്‍ സബ്സീഡി വര്‍ദ്ധിപ്പിച്ചതിനാല്‍ കോള്‍ നിരക്ക് വര്‍ദ്ധന അത്യാവശ്യമാണെന്ന് എയര്‍ടെല്‍ അറിയിച്ചു. പുതുക്കിയ നിരക്കുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ടെലികോം റെഗുലേറ്റര്‍ ട്രായിയെ അറിയിച്ചതായി കമ്പനികള്‍ പറഞ്ഞു. രാജ്യത്തെ 22 ടെലികമ്മ്യൂണിക്കേഷന്‍ സോണുകളിലും ഘട്ടം ഘട്ടമായി നിരക്ക് വര്‍ധിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം. നിരക്കു വര്‍ധനക്ക് നേരത്തെ തീരുമാനമുണ്ടായിരുന്നെങ്കിലും കടുത്ത മത്സരത്തെ തുടര്‍ന്ന് ഇതില്‍ നിന്നും പിന്തിരിയുകായായിരുന്നു. 2ജി പ്ലാനുകളിലും എയര്‍ടെല്‍, വോഡഫോണ്‍ എന്നീ കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചു. 100 രൂപക്ക് ഒരു ജിബി എന്നത് 125 രൂപയായാണ് എയര്‍ടെല്‍ വര്‍ധിപ്പിച്ചത്. നിരക്കു വര്‍ധനവ് ഇരു എയര്‍ടെല്‍, ഐഡിയ കമ്പനികളുടെ ഓഹരികള്‍ക്ക് നേട്ടമായി. ഐഡിയയുടെ ഓഹരി 3.5 ശതമാനവും എയര്‍ടെലിന്റെ ഓഹരി 4 ശതമാനവും വര്‍ധിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.