എരുമേലി സര്‍ക്കാരാശുപത്രിയിലെ ഡോക്ടര്‍മാര്‍ ജോലി നിര്‍ത്താനൊരുങ്ങുന്നു

Monday 25 July 2011 11:20 pm IST

എരുമേലി: ജനകീയ പ്രതിഷേധവും ജനസമ്മര്‍ദ്ദവും മൂലം കരാറടിസ്ഥാനത്തില്‍ എരുമേലി കമ്യൂണിറ്റി ഹെല്‍ത്ത്‌ സെണ്റ്ററില്‍ ജോലിക്കെത്തിയ ഡോക്ട ര്‍മാര്‍ ജോലി മതിയാക്കി പോകാനൊരുങ്ങുന്നു. മലയോര മേഖലയിലെ നൂറുകണക്കിനു രോഗികളെ ദുരിതത്തിലാക്കി ആശുപത്രിയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായതിനെത്തുടര്‍ന്നാണ്‌ വകുപ്പ്മന്ത്രി, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെയും മെഡിക്കല്‍ വകുപ്പിണ്റ്റെയും സഹകരണത്തോടെ കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചത്‌. ഇപ്രകാരം ൬ ഡോക്ടര്‍മാരെയാണ്‌ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുമാസം മുമ്പ്‌ നിയമിച്ചത്‌. എന്നാല്‍ ആശുപത്രിയിലെ അടിസ്ഥാന സൌകര്യമില്ലായ്മയിലൂടെ രോഗികളേക്കാള്‍ കടുത്ത മാനസികദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതിണ്റ്റെ ഭാഗമായാണ്‌ ഡോക്ടര്‍മാര്‍ തിരികെപോ കാന്‍ തയ്യാറെടുക്കുന്നത്‌. ദിവസവും ൫൦൦ല്‍ക്കുറയാത്ത ഒപിയാണ്‌ എരുമേലിയിലെത്തുന്നത്‌. ഡോക്ടര്‍മാരുടെ എണ്ണം കൂടിയതിനാല്‍ രാവിലെയും ഉച്ചകഴിഞ്ഞുമായി ഒപി ക്രമീകരിച്ചിട്ടും ആശുപത്രിയില്‍ വാന്‍ തിരക്കാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. ഒപിയിലെത്തുന്ന രോഗികളെ പരിശോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ടോക്കണ്‍ സംവിധാനം ശരിയായി പ്രയോജനപ്പെടുത്താതെ രോഗികള്‍ ഡോക്ടറുടെ മുറിയിലേക്ക്‌ തള്ളിക്കയറുകയും പരിശോധിക്കാന്‍ പരുഷമായി സംസാരിക്കുകയും ചെയ്യുന്നതായി ജിവനക്കാര്‍തന്നെ പറയുന്നു. ഒപി കെട്ടിടത്തിണ്റ്റെ ഇടുങ്ങിയ വരാന്തയില്‍ രോഗികള്‍നിന്ന്‌ വീര്‍പ്പുമുട്ടുന്നത്‌ മണിക്കൂറുകളോളമാണ്‌. ഇവിടെ ഇരിക്കാനുള്ള സംവിധാനങ്ങളോ, കുടിവെള്ളമോ മഴ നനയാതിരിക്കാനുള്ള സംവിധാനമോ ഒന്നുമില്ലാതെ വട്ടംതിരിയുന്ന രോഗികളുടെ പ്രതിഷേധം സ്വാഭാവികം മാത്രമാണെന്നും പറയുന്നു. എരുമേലി ആശുപത്രിയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ കാട്ടിയ അനാസ്ഥയാണ്‌ ഡോക്ടര്‍മാര്‍ ജോലിക്കു വരാതിരിക്കാന്‍ കാരണമെന്നും നേരത്തെ പരാതിയുണ്ടായിരുന്നു. ഇതിനിടയിലാണ്‌ സ്വകാര്യ ആശുപത്രിയിലെയും സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെയും അടക്കമുള്ള ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ എരുമേലിയില്‍ നിയമിച്ചത്‌. എന്നാല്‍ സുരക്ഷിതമായി ജോലി ചെയ്യാന്‍ യാതൊരു വിധ സംരക്ഷണവുമില്ലാത്ത ആശുപത്രിയില്‍ അടുത്ത മാസം മുതല്‍ ജോലി ചെയ്യേണ്ടതില്ലെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ്‌ ഡോക്ടര്‍മാര്‍. മുണ്ടക്കയം ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തിനെത്തുടര്‍ന്ന്‌ പ്രതിഷേധമുയര്‍ന്നപ്പോള്‍ എരുമേലിയില്‍ നിന്നാണ്‌ ഒരു ഡോക്ടര്‍ അവിടേക്ക്‌ പോയത്‌. കാളകെട്ടിയിലെ സബ്സെണ്റ്ററിണ്റ്റെ പ്രവര്‍ത്തനം ഡോക്ടര്‍ക്ക്‌ നോക്കേണ്ടതുമുണ്ട്‌. ഇതിനിടയിലാണ്‌ ൫൦൦ഓളം വരുന്ന ഒപി മൂന്നോ നാലോ ഡോക്ടര്‍മാര്‍ നോക്കിത്തീ ര്‍ക്കുന്നത്‌. എന്നാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനപ്രതിസന്ധികളെ സംബന്ധിച്ച്‌ യാതൊരുവിധ ധാരണയുമില്ലാത്ത ചിലരാണ്‌ ഒപിയിലിരിക്കുന്ന ഡോക്ടര്‍മാരോട്‌ മോശമായി പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ രാത്രികാലങ്ങളില്‍ ആശുപത്രിയിലെത്തി അതിക്രമം കാട്ടുന്നവര്‍ക്കെതിരെ നിയമപരമായി കേസെടുക്കാന്‍ പോലീസിണ്റ്റെ സഹായം ബ്ളോക്ക്‌ പഞ്ചായത്ത്‌ തേടിയിരിക്കുകയാണ്‌. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാനുള്ള മൂന്നുമാസം വരെയെങ്കിലും ആശുപത്രിയുടെ പ്രവര്‍ത്തനം പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്‌ ഡോക്ടര്‍മാര്‍ ജോലി നിര്‍ത്താനൊരുങ്ങുന്നത്‌. എന്നാല്‍ ആശുപത്രിയിലെ വന്‍തിരക്ക്‌ നിയന്ത്രിക്കാനുള്ള സംവിധാനം പാടേ പരാജയപ്പെട്ടതാണ്‌ പുതിയ പ്രതിസന്ധിക്ക്‌ കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയിലെത്തുന്ന രോഗികളെ നിയന്ത്രിക്കാന്‍ പോലീസിനെ നിയോഗിക്കണമെന്നാണ്‌ ജീവനക്കാരുടെ അഭിപ്രായം. ജോലിക്ക്‌ തടസ്സങ്ങള്‍ ഉണ്ടാക്കുന്നതുമൂലം ഡോക്ടര്‍മാര്‍ വരാതായാല്‍ എരുമേലി ആശുപത്രി വീണ്ടും പ്രതിസന്ധിയിലാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.