ഭജനോത്സവം നാളെ തുടങ്ങും

Tuesday 26 July 2011 10:12 am IST

കൊച്ചി: കേരള ബ്രാഹ്മണസഭ, എറണാകുളം നഗരശാഖയും വിനായക കാറ്ററേഴ്സും സംയുക്തമായി നടത്തുന്ന ഭജനോത്സവം നാളെ വൈകുന്നേരം 5.30ന്‌ പ്രൊഫ.മാവേലിക്കര പി. സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായി ഇന്നു രാവിലെ കടവന്ത്ര വിനായക കല്യാണമണ്ഡപത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകിട്ട്‌ ദേവീ മാഹാത്മ്യം, ഭഗവതിസേവ എന്നിവ നടക്കും. നാളെ രാവിലെ 6 മണിമുതല്‍ 132 വൈദിക ശ്രേഷ്ഠന്മാര്‍ പങ്കെടുക്കുന്ന മഹാന്യാസപുരസ്സരം, മഹാരുദ്രമഹായജ്ഞം, വസോര്‍ദ്ധാര എന്നിവയും ഉണ്ടായിരിക്കും.
ഭജനോത്സവത്തില്‍ നാളെ എം.വി.കൃഷ്ണയ്യരും സംഘത്തിന്റെയും മുരുകന്‍ പാനകപൂജ, പഴനി ഷണ്‍മുഖ സുന്ദരവും സംഘവും അവതരിപ്പിക്കുന്ന തിരുപ്പുകഴ്‌, തിരുപ്പാവൈ, തിരുച്ചെന്തൂര്‍ മാലൈ എന്നിവയും നടക്കും.
28ന്‌ കൊവൈ ജയറാമന്‍, ചക്കംകുളങ്ങര ഭജനസമിതി, ഡോ.ആര്‍.ഗണേഷ്‌ ആന്റ്‌ പാര്‍ട്ടി, ഈറോഡ്‌ രാജാമണി ഭഗാവതര്‍ ആന്റ്‌ പാര്‍ട്ടി എന്നിവരുടെ ഭജന. 29ന്‌ ചെന്നൈ വി.വി.രമണന്‍ ആന്റ്‌ പാര്‍ട്ടി, അനന്തലക്ഷ്മി സുബ്രഹ്മണ്യം, തൃപ്പൂണിത്തുറ പി.എസ്‌. രാമചന്ദ്രന്‍ ആന്റ്‌ പാര്‍ട്ടി, മഞ്ഞപ്രമോഹന്‍ ആന്റ്‌ പാര്‍ട്ടി, ബോംബെ ആനന്ദ്‌ എന്നിവരുടെ ഭജന.
30ന്‌ എ.വി.കെ.രാജസിംഹന്‍ ആന്റ്‌ പാര്‍ട്ടി, കടലൂര്‍ ഗോപി ആന്റ്‌ പാര്‍ട്ടി, ചെന്നൈ രമേഷ്‌ സുബ്രഹ്മണ്യന്‍ ആന്റ്‌ പാര്‍ട്ടി, ബംഗളൂര്‍, വിനയചന്ദ്രന്‍ ആന്റ്‌ പാര്‍ട്ടി, ചെന്നൈ സട്ടനാഥഭാഗവതര്‍ ആന്റ്‌ പാര്‍ട്ടി എന്നിവരുടെ ഭജന.
31ന്‌ ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യന്‍ നയിക്കുന്ന രാധാമാധവ കല്യാണം, കോട്ടയം വീരമണിയുടെ ത്യാഗരാജ രാമഭക്തി, ഹൈദരാബാദ്‌ ജെ.എസ്‌.ഈശ്വര പ്രസാദ്‌, ജെ.എസ്‌.ശ്രീറാം എന്നിവരുടെ അഭിനയത്തോടുകൂടിയ വസന്ത കേളി ക്കൈ, പറളിംബ്‌, ആഞ്ജനേയോത്സവം എന്നിവയോടുകൂടി ഭജനോത്സവം സമാപിക്കും.