മൂന്നാര്‍: മൂന്നാര്‍ ദേവികുളം ഗ്യാപ്പ് റോഡില്‍ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു. ഉടുമ്പന്‍ചോല കല്ലുപാലം വിജയമാത സ്കൂളിന്റെ ബസ്സാണ് മറിഞ്ഞത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന.
മൂന്നാര്‍-ദേവികുളം റോഡില്‍ ഇന്ന് രാവിലെ പത്ത്മണിയോടെയാണ് അപകടം നടന്നത്. മൂന്നാറിനും ദേവികുളത്തിനും ഇടയില്‍ ഗ്യാപ് റോഡില്‍ എത്തിയ ബസ് എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ 200 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് നാല് തവണ കരണം മറിഞ്ഞ് വീഴുകയായിരുന്നു.
മറയൂരില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ പത്തൊമ്പത് അധ്യാപകരടങ്ങുന്ന സംഘമാണ് ബസില്‍ ഉണ്ടായിരുന്നത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷപ്രവര്‍ത്തനം നടത്തി അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി. പരുക്കേറ്റവരെ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: