കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ മിന്നല്‍ പണിമുടക്ക്‌

Friday 25 January 2013 11:41 am IST

കോഴിക്കോട്‌: കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ പിജി ഡോക്ടര്‍മാരും ഹൗസ്‌ സര്‍ജന്‍മാരും മിന്നല്‍ പണിമുടക്ക്‌ ആരംഭിച്ചു. രോഗിയുടെ കൂട്ടിരിപ്പുകാരി വനിത ഡോക്ടറെ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണു സമരം. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണു സമരം ആരംഭിച്ചത്‌. 450ഓളം പിജി വിദ്യാര്‍ത്ഥികളും 200 ഹൗസ് സര്‍ജന്മാരുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പാമ്പുകടിയേറ്റു ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ കുട്ടിരിപ്പുകാരി മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ അത്യാഹിത വിഭാഗത്തില്‍ വനിത ഡോക്ടറെ മര്‍ദ്ദിച്ചുവെന്നാണു പരാതി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ നടപടിയെടുക്കും വരെ സമരം തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.