ന്യൂദല്‍ഹി : റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള പത്ത് പേര് ഉള്‍പ്പെടെ 23 മലയാളികള്‍ക്ക് മെഡല്‍ ലഭിച്ചു. എഡിജിപി ആര് ശ്രീലേഖക്ക് അതിവിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു.
പരമവിശിഷ്ട സേവനത്തിനുള്ള മെഡല്‍ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍മാരായ എസ് ശ്രീനു , എം വി അസീസ് എന്നിവര്‍ക്കാണ്. അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ പി. അശോക് കുമാര്‍, കൊച്ചി ട്രാഫിക് എസിപി വി.എം. മുഹമ്മദ് റഫീഖ്, ഇടുക്കി നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി. വിജയന്, കോട്ടയം നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.ജെ. മാത്യു, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡി.വൈ.എസ്.പി ആര്. സുകേശന്, എസ്.ഐ സി.കെ. ചന്ദ്രന്, മലപ്പുറം വളാഞ്ചേരി എ.എസ്.ഐ കെ. സുരേന്ദ്രന് എന്നിവര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായി.
ജയില്‍ ജീവനക്കാര്‍ക്ക് രാഷ്ട്രപതി നല്കുന്ന കറക്ഷണല്‍ സര്‍വീസ് മെഡലിന് കേരളത്തില്‍ നിന്ന് രണ്ടു പേര് അര്‍ഹരായി. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലാണ് രണ്ടു പേര്‍ക്കും ലഭിച്ചത്. സി.കെ. ബാബുരാജന് (അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് 1, സ്പെഷല്‍ സബ്ജയില്‍, തലശ്ശേരി), കെ.ജി.തോമസ് (അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് 1, സെന്‍ട്രല്‍ ജയില്‍, വിയ്യൂര്‍, തൃശൂര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: