സാംസങ്ങിന്റെ ലാഭം ഉയര്‍ന്നു

Friday 25 January 2013 7:38 pm IST

സിയോള്‍: ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങ്‌ ഇലക്ട്രോണിക്സിന്റെ ലാഭത്തില്‍ വന്‍ കുതിച്ചുകയറ്റം. സാംസങ്ങിന്റെ ലാഭം 75.6 ശതമാനം ഉയര്‍ന്ന്‌ 6.6 ബില്യണ്‍ ഡോളറിലെത്തി. സ്മാര്‍ട്ട്ഫോണുകളുടേയും മെമ്മറി ചിപ്പുകളുടേയും വില്‍പനയിലുണ്ടായ മുന്നേറ്റമാണ്‌ ഈ നേട്ടം കൈവരിക്കാന്‍ സാംസങ്ങിനെ സഹായിച്ചത്‌. വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക സ്ഥാപനവും മുന്‍നിര സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മാതാക്കളുമാണ്‌ സാംസങ്ങ്‌. മുന്‍ വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 8.84 ട്രില്യണ്‍ ഡോളറായിരുന്നു. തൊട്ട്‌ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 89.7 ശതമാനം വര്‍ധനവ്‌. 2012 ല്‍ സാംസങ്ങിന്റെ അറ്റ ലാഭം 23.8 ട്രില്യണ്‍ ഡോളറായിരുന്നു. ഇക്കാലയളവിലെ വരുമാനവും പ്രവര്‍ത്തന ലാഭവും യഥാക്രമം 201.1 , 29.05 ട്രില്യണിലെത്തി.
ഗ്യാലക്സി എസ്‌ 3, ഗ്യാലക്സി നോട്ട്‌ 2 സ്മാര്‍ട്ട്‌ ഫോണുകളുടെ വില്‍പനയിലുണ്ടായ വര്‍ധനവാണ്‌ നാലാം പാദ വളര്‍ച്ച ഉയരാന്‍ കാരണം. ഐടി, മൊബെയില്‍ കമ്യൂണിക്കേഷന്‍സ്‌ വിഭാഗത്തില്‍ നാലാം പാദത്തില്‍ പ്രവര്‍ത്തന ലാഭം 5.44 ട്രില്യണായും വരുമാനം 31.32 ട്രില്യണായും ഉയര്‍ന്നു. ആദ്യപാദത്തില്‍ വികസിത രാജ്യങ്ങളില്‍ സ്മാര്‍ട്ട്‌ ഫോണുകളുടെ ഡിമാന്റ്‌ ഇടിയുമെന്നായിരുന്നു പ്രതീക്ഷ.
കഴിഞ്ഞ മൂന്ന്‌ മാസമായി സാംസങ്ങിന്റെ ഓഹരി 12 ശതമാനമായി ഉയര്‍ന്ന്‌ നില്‍ക്കുകയാണ്‌. അതേസമയം പ്രധാന എതിരാളികളായ ആപ്പിളിന്റെ ഓഹരികളില്‍ 20 ശതമാനം ഇടിവാണ്‌ ഉണ്ടായിട്ടുള്ളത്‌.
മെമ്മറി ചിപ്പുകളുടെ വില്‍പനയിലൂടെ 1.3 ബില്യണ്‍ ഡോളറിന്റെ പ്രവര്‍ത്തന ലാഭമാണ്‌ സാംസങ്ങ്‌ നേടിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.