ന്യൂദല്‍ഹി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (വിജിലന്‍സ് & ആന്റി കറപ്ഷന്‍) ആര്.ശ്രീലേഖ അര്‍ഹയായി. റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
കേരളത്തിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥന്മാര്ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചു. പി.അശോക് കുമാര്‍( എ.ഐ.ജി, ഹെഡ് ക്വാട്ടേഴ്സ്), വി.എം മുഹമ്മദ് റഫീക്ക്( അസി.കമ്മീഷണര്‍, ട്രാഫിക് ,കൊച്ചി), എം.ജെ മാത്യൂ(ഡി.വൈ.എസ്.പി നാര്‍ക്കോട്ടിക് സെല്‍,കോട്ടയം), വി.വിജയന്( ഡി.വൈ.എസ്.പി നാര്‍ക്കോട്ടിക് സെല്‍,ഇടുക്കി), ആര്. സുകേശന്( ഡി.വൈ.എസ്.പി വിജിലന്‍സ്, തിരുവനന്തപുരം), സി.കെ ചന്ദ്രന്( എസ്.ഐ വിജിലന്‍സ് ,തിരുവനന്തപുരം), കെ.സുരേന്ദ്രന്( എ.എസ്.ഐ വളാഞ്ചേരി, മലപ്പുറം).
വിശിഷ്ട സേവാ മെഡല്‍ ലഭിച്ച ആര്.ശ്രീലേഖ 1987 ബാച്ച് ഐപിഎസുകാരിയാണ്.2004 ല്‍ മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയിട്ടുണ്ട്. കേരള സര്‍ക്കാറിന്റെ പോലീസ് അവാര്‍ഡ് 2006 ല്‍ നേടി. കേരളത്തിലെ വിവിധ ജില്ലകളില്‍ എസ്.പിയായും ഡെപ്യൂട്ടേഷനില്‍ സിബിഐയിലും ജോലി ചെയ്തിട്ടുണ്ട്.
അറിയപ്പെടുന്ന എഴുത്തുകാരിയാണ്. പൊഫ: എന്‍ വേലായുധന് നായര്‍, ബി. രാധമ്മ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ശ്രീലേഖ. ഭര്‍ത്താവ് ഡോ.എസ് സേതുനാഥ്, മകന് ഗോകുല്‍ നാഥ്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജയില്‍ ജീവനക്കാര്‍ക്ക് രാഷ്ട്രപതി നല്കുന്ന കറക്ഷണല്‍ സര്‍വീസ് മെഡലിന് കേരളത്തില്‍ നിന്ന് രണ്ടു പേര് അര്‍ഹരായി. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലാണ് രണ്ടു പേര്‍ക്കും ലഭിച്ചത്.
സി.കെ. ബാബുരാജന്, (അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് ഒണ്്, സ്പെഷല്‍ സബ്ജയില്‍, തലശ്ശേരി, കണ്ണൂര്‍,), കെ. ജി തോമസ് (അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് വണ്‍, സെന്‍ട്രല്‍ ജയില്‍, വിയ്യൂര്‍. തൃശൂര്‍.)
രാഷ്ട്രപതി സ്തുത്യര്‍ഹമായ സേവനത്തിനുള്ള പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചതില്‍ താഴെപ്പറയുന്ന മലയാളികളും ഉള്‍പ്പെടുന്നു.
കെ. പി മുരളീധരന്(അസി. സബ് ഇന്‍സ്പെക്ടര്‍, കവറത്തി, ലക്ഷദ്വീപ്.),റോയ് അലക്സാണ്ടര്‍( അഡീഷണല്‍ എസ്. പി, സി ബി ഐ , ആന്റി കറപ്ഷന്‍ ബ്യൂറോ, ചെന്നൈ.) ,പി പി തോമസ് (ഹെഡ് കോണ്‍സ്റ്റബിള്‍, സി ബി ഐ ന്യൂദല്‍ഹി.) കെ. കെ ഉണ്ണിക്കൃഷ്ണന്(ഹെഡ് കോണ്‍സ്റ്റബിള്‍, സി ഐ എസ് എഫ് യൂണിറ്റ്, എന്‍എല്‍സി നെയ്വേലി),കെ. കെ. ഭരതന്(ഇന്‍സ്പെക്ടര്‍, 161 ബറ്റാലിയന്, സിആര്‍ പിഎഫ്, ശ്രീനഗര്‍), കെ.കെ. രമേശ് കുമാര്‍ (അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, ആര്‍എഎഫ്, ആര്‍കെ പുരം, ന്യൂദല്‍ഹി.),കെ.എന്‍. സോമരാജന് നായര്‍ (സി. കമന്‍ഡാന്റ്, സി ആര്. പി എഫ്, യെലഹങ്ക, ബാംഗ്ലൂര്‍),പി വി മാത്യു(സുബേദാര്‍ മേജര്‍, സി ആര്. പി എഫ്, ന്യൂദല്‍ഹി),ബോബന് ജേക്കബ് (പ്രൈവറ്റ് സെക്രട്ടറി, ആഭ്യന്തര മന്ത്രാലയം, ന്യൂദല്‍ഹി), പി.ജി. നന്ദകുമാര്‍ അസി. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍, തിരുവനന്തപുരം.),പി.എസ്. രാഘവന്( അസി. കമന്‍ഡാന്റ്, സശസ്ത്ര സീമാബല്‍, 25 ബറ്റാലിയന്, ഗിത്രോണി, ന്യൂദല്‍ഹി),കെ. എന്‍. രത്നമ്മ( പ്രൈവറ്റ് സെക്രട്ടറി, എന്‍. ഐ സി എഫ് എസ്, രോഹിണി , ന്യൂഡല്‍ഹി),കെ. മുരളീധരന് നായര്‍(അസിസ്റ്റന്റ് , എന്‍. ഐ സി എഫ് എസ്, സെക്ടര്‍ 3 , രോഹിണി, ന്യൂദല്‍ഹി),കെ. എസ് വിനോദ് കുമാര്‍(കോണ്‍സ്റ്റബിള്‍, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, ന്യൂദല്‍ഹി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: