കെ.എസ്.ആര്‍.ടി.സി ബസ് പാടത്തേയ്ക്ക് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്

Monday 28 January 2013 4:09 pm IST

ആലപ്പുഴ: പള്ളാത്തുരുത്തിക്ക് സമീപം പാലത്തില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസ് പാടത്തേയ്ക്ക് മറിഞ്ഞ് 15 പേര്‍ക്ക് പരുക്കേറ്റു. കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് നിയന്ത്രണം വിട്ട് മറി‌‌ഞ്ഞത്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളാത്തുരുത്തി ഒന്നാംപാലത്തില്‍ കയറവേ ഒരു പശു കുറുക്കുചാടുകയായിരുന്നു. പശുവിനെ ഇടിക്കാതിരിക്കാന്‍ ബസ്‌ വെട്ടിച്ചപ്പോഴായിരുന്നു അപകടം. ഉച്ചയ്ക്ക്‌ ഒരു മണിയോടെയായിരുന്നു സംഭവം. അപകടസമയത്ത്‌ ബസില്‍ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു. ഒരു വശം ചരിഞ്ഞാണ്‌ ബസ്‌ പാടത്തേക്ക്‌ മറിഞ്ഞത്‌. ഓടിക്കൂടിയ നാട്ടുകാര്‍ ബസിന്റെ പിന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ത്താണ്‌ അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്‌. ആലപ്പുഴയില്‍ നിന്നുള്ള രണ്ട്‌ യൂണിറ്റ്‌ ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിനെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.