കൊല്‍ക്കത്ത: പ്രമുഖ എഴുത്തുകാരന് സല്മാന് റുഷ്ദി കൊല്‍ക്കത്ത സന്ദര്‍ശനം റദ്ദാക്കി. ദീപ മേഹ്ത സംവിധാനം ചെയ്ത മിഡ്നൈറ്റ് ചില്‍ഡ്രന്‍ എന്ന വിവാദ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ സന്ദര്‍ശനം നടത്താനാണ് റുഷ്ദി ഇന്ത്യയിലെത്തിയത്.
തന്റെ വിവാദ സാഹിത്യ സൃഷ്ടി അവലംബിച്ചെടുത്ത ചിത്രത്തിന്റെ പ്രചാരണത്തിനായി ദല്‍ഹി, മുംബൈ, ബംഗളൂരു എന്നീ നഗരങ്ങളില്‍ റുഷ്ദി പ്രചാരണം നടത്തയിരുന്നു. അവസാനഘട്ട പ്രചാരണമാണു കോല്‍ക്കൊത്തയില്‍ നടക്കാനിരുന്നത്. എന്നാല്‍ പ്രചാരണത്തിനു സംസ്ഥാനത്തെത്തുന്നതു മമത സര്‍ക്കാരും പോലീസും എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്നാണു റുഷ്ദി സന്ദര്‍ശനം റദ്ദാക്കിയത്.
വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ തനിക്ക് താല്പര്യമില്ലെന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ റുഷ്ദി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: