തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് എന്‍.എസ്.എസും ഹൈക്കമാന്‍ഡും തമ്മില്‍ കരാറുള്ളതായി തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെപിസിസി പ്രസിഡന്റിന് മത്സരിക്കണമെങ്കില്‍ ആരുടെയും സഹായം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്‍എസ്എസ് വിവാദത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ്. എന്‍.എസ്.എസുമായി കോണ്‍ഗ്രസ് ധാരണ ഉണ്ടാക്കിയതായി തനിക്ക് അറിയില്ല. പല തവണ വിലാസ് റാവു ദേശ്മുഖുമായി കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു ധാരണയെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് മതേതര മുഖമുദ്രയുള്ള പാര്‍ട്ടിയാണ്. പാര്‍ട്ടി അധ്യക്ഷനായ രമേശ് ചെന്നിത്തല മതേതരവാദിയായ നേതാവാണ്. ഒരു ദിവസത്തെ പ്രവര്‍ത്തന ചരിത്രമല്ല രമേശിനുള്ളത്.
താന്‍ പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഇപ്പോള്‍ ചിലതൊക്കെ ശരിയാണെന്ന് തെളിഞ്ഞു വരുന്നുണ്ട്. പൊതുപ്രവര്ത്തകന് എന്ന നിലയില്‍ ചെയ്യുന്നത് ശരിയാണെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. തെറ്റ് സംഭവിച്ചാല്‍ ജനങ്ങളുടെ മുന്നില്‍ മറുപടി പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: