വ്യാപാരികളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കും: മന്ത്രി

Wednesday 30 January 2013 11:12 pm IST

കൂത്താട്ടുകുളം: വ്യാപാരി സമൂഹത്തെ മറന്നുകൊണ്ട്‌ ഒരു തീരുമാനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന്‌ മന്ത്രി അനുപ്‌ ജേക്കബ്‌. വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ വളരെ സൂക്ഷിച്ചേ നടപ്പാക്കു. പൊതു വിതരണ സമ്പ്രദായം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വല്‍ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങള്‍ യുഡിഎഫ്‌ യോഗത്തില്‍ അവതരിപ്പിക്കും. ഭക്ഷ്യസുരക്ഷ നിയമം ജനത്തെ മുന്നില്‍ കണ്ടാണ്‌ തയ്യാറാക്കിയതെന്നും നിയമത്തിലെ ഏതെങ്കിലും വകുപ്പുകള്‍ ബുദ്ധിമുട്ട്‌ സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മേഖല ചെയര്‍മാന്‍ രതീഷ്‌ ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. മികച്ച യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡ്‌ എം.ജെ.ജേക്കബ്‌ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി.എം.ഇബ്രാഹിം, സീനജോണ്‍സണ്‍, പി.സി.ജേക്കബ്‌, കെ.വിജയകുമാര്‍, എം.സി.പോള്‍സണ്‍, കെ.എം.ജേക്കബ്‌, ടി.ബി.നാസര്‍, പി.എസ്‌.ജോസഫ്‌, എ.ടി.പൗലോസ്‌, സി.എസ്‌.അജമല്‍, മേരികുര്യാക്കോസ്‌, കെ.ജെ.ബി.തോമസ്‌, വി.എസ്‌.സുനീഷ്‌, സെലില്‍ ജോര്‍ജ്‌, എം.ജെ.റീയാസ്‌, ഐ.ടി.ജോയി എന്നിവര്‍ പ്രസംഗിച്ചു. പ്രകടനം വിദേശകുത്തകകള്‍ക്കെതിരെയുള്ള താക്കീതായി. കാളവണ്ടിയില്‍ ക്രമീകരിച്ച റോഡ്ഷോ ശ്രദ്ധേയമായിരുന്നു. യൂണിഫോമിലുള്ള വനിതകളുടെ റാലിയില്‍ വാദ്യമേളങ്ങളും കാവടി, അമ്മന്‍കുടം എന്നിവയും ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.