കൊച്ചി: സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ മാസ്റ്റര്‍പ്ലാനിന് അന്തിമരൂപം നല്‍കുന്നതിനുള്ള രണ്ടാമത്തെ ശില്‍പ്പശാല കൊച്ചിയില്‍ തുടങ്ങി. ശില്‍പ്പശാല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട്സിറ്റിയുടെ ആദ്യഘട്ടം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ടീകോമിന് സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ആദ്യ കെട്ടിടം നാല് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് എംഡി ബാജു ജോര്‍ജ്ജ് പറഞ്ഞു. കൊച്ചി കേന്ദ്രമായിട്ടായിരിക്കും പദ്ധതിയുടെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുക.
പുതിയ നിക്ഷേപകരെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലേയ്ക്ക് കൊണ്ടുവരുമെന്നും എം.ഡി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: