ബീജിങ്: ടിബറ്റില്‍ ബ്രഹ്മപുത്ര നദിയില്‍ മൂന്ന് പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ ചൈന തീരുമാനിച്ചു. ഇന്ത്യയുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഡാഗു, ജിയാച, ജിഷു എന്നിവിടങ്ങളില്‍ അണക്കെട്ട് നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചൈനീസ് മന്ത്രിസഭ പദ്ധതിരേഖ അംഗീകരിച്ച് കഴിഞ്ഞു.
ഇപ്പോള്‍ സംഗ്മുവില് നിര്‍മാണത്തിലിരിക്കുന്ന 510 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദന ശേഷിയുള്ള അണക്കെട്ടിന് പുറമെയാണ് പുതിയ മൂന്ന് അണക്കെട്ടുകള്‍ കൂടി നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചൈനയില്‍ യാര്‍ലുങ് സാങ്ബവൊ എന്നാണ് ബ്രഹ്മപുത്രയ്ക്ക് പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: