കൊച്ചി: സ്ത്രീകള്‍ക്കെതിരെയുള്ള പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക ബഞ്ചിന്റെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. രാജ്യത്ത് ആദ്യമായി തുടങ്ങുന്ന ഈ സംരഭം കേരളത്തില്‍ നിന്നാണ് തുടക്കം കുറിക്കുക.
ഡിവിഷന് ബഞ്ചില്‍ ജസ്റ്റിസ്. ടി.ആര്.രാമചന്ദ്രന് നായര്‍, ജസ്റ്റിസ്.എ.വി. രാമകൃഷ്ണപ്പിള്ള എന്നിവര്‍ ഉള്‍പ്പെടുന്നു. സിംഗിള്‍ ബഞ്ച് ജഡ്ജിയായി ജസ്റ്റിസ്. പി.ഭവദാസന്‍ സ്ഥാനമേല്‍ക്കും. ല്‍ഹി കൂട്ടമാനഭംഗക്കേസിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക ബഞ്ച് തുടങ്ങാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: