ജന്മഭൂമി കാസര്‍കോട്‌ പുതിയ ജില്ലാ ബ്യൂറോ ഉദ്ഘാടനം ചെയ്തു

Thursday 31 January 2013 11:09 pm IST

കാസര്‍കോട്‌: സാംസ്കാരിക വൈവിധ്യങ്ങളുടെ സംഗമഭൂമിയായ കാസര്‍കോട്‌ ജന്മഭൂമി പുതിയ ജില്ലാ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു. കാസര്‍കോട്‌ ടൗണ്‍ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡണ്ട്‌ പി.സുരേഷ്കുമാര്‍ ഷെട്ടി നിലവിളക്ക്‌ കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്ഥാപിത താല്‍പര്യങ്ങള്‍ക്ക്‌ അനുസൃതമായി വാര്‍ത്തകള്‍ ചമയ്ക്കുമ്പോള്‍ ദേശീയ താല്‍പര്യം അപ്രസക്തമായി കൊണ്ടിരിക്കുന്ന മാധ്യമ ലോകത്ത്‌ ജന്മഭൂമിയുടെ പ്രവര്‍ത്തനം അനിവാര്യമാണ്‌. കാസര്‍കോടിന്റെ വികസന പ്രവര്‍ത്തനത്തിന്റെ മുന്നണി പോരാളിയാകാന്‍ ജന്മഭൂമിക്ക്‌ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കാസര്‍കോട്‌ ജന്മഭൂമി വികസന സമിതി ചെയര്‍മാന്‍ അഡ്വ.കെ.ശ്രീകാന്ത്‌ അധ്യക്ഷത വഹിച്ചു.
ബിഎംഎസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ.പി.മുരളീധരന്‍, സഹകാര്‍ഭാരതി അഖിലേന്ത്യാ സെക്രട്ടറി അഡ്വ.കരുണാകരന്‍, രാഷ്ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്‌ അഖിലേന്ത്യാ പ്രസിഡണ്ട്‌ സി.എച്ച്‌.സുരേഷ്‌, കാസര്‍കോട്‌ പ്രസ്ക്ലബ്‌ സെക്രട്ടറി മുഹമ്മദ്‌ ഹാഷിം, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ കുണ്ടാര്‍ രവീശതന്ത്രി, ജന്മഭൂമി ഡയറക്ടര്‍ കെ.വി.ഗോവിന്ദന്‍, ജന്മഭൂമി റസിഡന്റ്‌ എഡിറ്റര്‍ എ.ദാമോദരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സി.പി.രാമചന്ദ്രന്‍ സ്വാഗതവും കെ.സുജിത്ത്‌ നന്ദിയും പറഞ്ഞു. കാസര്‍കോട്‌ കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്റിന്‌ സമീപത്തെ സഞ്ജീവനി ആര്‍ക്കേഡിലാണ്‌ ബ്യൂറോ പ്രവര്‍ത്തിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.