കാലിക്കറ്റ് വി.സിയെ വിദ്യാര്‍ഥിനികള്‍ ഉപരോധിച്ചു

Friday 1 February 2013 11:58 am IST

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍ സലാമിനെ ഘൊരാവൊ ചെയ്ത വിദ്യാര്‍ഥിനികളെ പോലീസ് അറസ്റ്റ്ചെയ്തു വിട്ടയച്ചു. 200ഓളം വിദ്യാര്‍ഥിനികളെ മലപ്പുറം ഡി.വൈ.എസ്.പിയുടെ യുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവര്‍ സ്റ്റഷനില്‍ കുത്തിയിരിപ്പു സമരം നടത്തി. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണു പ്രതിഷേധക്കാരെ വിട്ടയച്ചത്. പുറത്തേക്കിറങ്ങിയ ഇവര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. ഹോസ്റ്റലിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് അഞ്ച് മണി മുതലാണ് വിദ്യാര്‍ത്ഥിനികള്‍ വൈസ് ചാന്‍സലറെ ഉപരോധിച്ചത്. നിരന്തരമായി തങ്ങളുടെ ആവശ്യങ്ങള്‍ ലംഘിച്ചതിനാലാണ് ഉപരോധ സമരം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. ഇതിനിടെ വിദ്യാര്‍ത്ഥികളുടെ സമരത്തിന് എസ്എഫ്‌ഐ, കെഎസ് യു, അധ്യാപക സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.