മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയുടെ ആസ്ഥാനമായ പെമെക്സ് ടവറില്‍ സ്ഫോടനം. 14 പേര് മരിച്ചു. നൂറോളം പേര്‍ക്കു പരുക്കേറ്റു. മെക്സിക്കോ സിറ്റിയിലെ 52 നില കെട്ടിടത്തിന്റെ മൂന്നു നിലകള്‍ പൂര്‍ണമായും തകര്‍ന്നു.
52 നിലകളുള്ള കെട്ടിടമാണ് പെമെക്സ് ടവര്‍. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങി കിടപ്പുണ്ടെന്നു സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മെക്സിക്കന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: