ഗീതാസന്ദേശങ്ങളിലൂടെ.

Tuesday 26 July 2011 9:59 pm IST

താമസസ്വഭാവമുള്ളവര്‍ ദേവപ്രീതിക്കായി അനവധി അസാന്മാര്‍ഗിക, അപവിത്ര, കര്‍മങ്ങളനുഷ്ഠിക്കും. അഹങ്കാരവും, അഹമ്മതിയും,ദുശ്‌ ശക്തിയും, വെറിയന്‍ സ്വഭാവും, അത്യാഗ്രഹവും ,ദേഷ്യവും, വെറുപ്പും,പാപവും,ക്രൂരതയും നിറച്ചുകൊണ്ടിവര്‍ പ്രവര്‍ത്തിക്കും. നരകത്തിലേക്ക്‌ മൂന്ന്‌ വാതിലുകളാണുള്ളത്‌; അത്യാഗ്രഹം, ദേഷ്യം, പിശുക്‌. നന്മയുള്ളവര്‍ ഇത്‌ മൂന്നും ത്യജിക്കണം. ഈ മൂന്ന്‌ നശീകരണ വികാരവും ത്യജിച്ചവര്‍ക്ക്‌ ശാന്തി സുനിശ്ചിതമാണ്‌. ധര്‍മ മാര്‍ഗമുപേക്ഷിച്ച്‌ സ്വച്ഛന്തം വിഹരിക്കുന്നവര്‍ക്ക്‌ പരമമായ അവസ്ഥയിലെത്താന്‍ വിഷമമാണ്‌. അതിനാല്‍ ധര്‍മത്തിന്റെ പന്ഥാവിലേക്ക്‌ തിരിയുക, അതിലൂടെ ചരിക്കുക. ഈ പ്രപഞ്ചത്തിലെ, പ്രകൃതിയിലെ സര്‍വചരാചരങ്ങളിലും സ്ഥാവരജംഗമങ്ങളിലും വികാര വിചാരങ്ങളിലും എല്ലാത്തിലുമുള്ള ഗുണങ്ങളെ അഥവാ സ്വതസിദ്ധഭാവങ്ങളെ മൂന്നായി വിഭജിക്കാം. സാത്വികം, രാജസീകം, താമസികം. വിശ്വാസങ്ങള്‍, സാത്വീകവിശ്വാസം, രാജസീക വിശ്വാസം, താമ സീക വിശ്വാസം എന്നീ പ്രകാരമുണ്ട്‌. ഇതിലേതിലൂടെ വിശ്വാസി ചരിക്കുന്നുവോ അവനതായിത്തീരുന്നു. അത്‌ യഥാക്രമം നന്മയുടെ ഈശ്വരാരാധനയുടെ പന്ഥാവ്‌, വികലമായ ഈശ്വരാരാധനയുടെ പന്ഥാവ്‌, വികൃതമായ ആസുരീക-ഭൂത- പ്രേത ആരാധനയുടെ പന്ഥാവ്‌ ഇവയാണ്‌. സാത്വിക- രാജസിക- താമസിക രീതിയിലുള്ള ആരാധനാ വഴി ചിലര്‍ അധാര്‍മിക കര്‍മങ്ങള്‍ അഹങ്കാരത്തോടെ പ്രദര്‍ശിപ്പിക്കാനായി, അത്യാഗ്രഹത്തോടെ, അതിന്റെ ഫലത്തോടുള്ള ബന്ധനത്തോടെ യഥാര്‍ത്ഥ ഈശ്വരാരാധനയല്ലാതെ ആചരിക്കുന്നു. അത്‌ രാജസീക താമസീക വിശ്വാസത്തിന്റെ പ്രതീകമാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.