ഉഡുപ്പിയില്‍ വാഹനാപകടം; 2 മലയാളികള്‍ മരിച്ചു

Friday 1 February 2013 3:24 pm IST

ബംഗളുരു: കര്‍ണാടകയിലെ ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. കോട്ടയം പാല ഏഴാച്ചേരി കവളക്കാട്ട് ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി, മകന്‍ ജോയി സെബാസ്റ്റ്യന്‍ എന്നിവരാണു മരിച്ചത്. ദേവസ്യ സെബാസ്റ്റ്യനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാത 66 ല്‍ എറണാലിനു സമീപം രാവിലെ ഏഴരയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. എറണാകുളത്തു നിന്നു മംഗലാപുരത്തേക്കു പോകുകയായിരുന്നു സംഘം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.