ന്യൂദല്‍ഹി: യു.പി.എസ്.സി 2013-ലെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഫെബ്രുവരി രണ്ടിന് പ്രസിദ്ധീകരിക്കുന്നത് മാറ്റി. മെയില്‍ പരീക്ഷയുടെ ഘടനയില്‍ മാറ്റം വരുത്തുന്നതിനാലാണിതെന്നാണ് കരുതപ്പെടുന്നത്. ഒപ്ഷണല്‍ പേപ്പറുകള്‍ ഒഴികെ എല്ലാ പേപ്പറുകളും നിര്‍ബന്ധമാക്കണമെന്നു നേരത്തെ ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു.
അവിചാരിതകാരണങ്ങളാല്‍ സിവില്‍സര്‍വീസ് പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് നീട്ടിവെക്കുകയാണെന്ന് യൂ.പി.എസ്.സി. ഔദ്യോഗിക വെബ്സൈറ്റിലൂടെ ശനിയാഴ്ച അറിയിക്കുകയായിരുന്നു. വിജ്ഞാപനം എന്നു പ്രസിദ്ധീകരിക്കുമെന്ന കാര്യം യു.പി.എസ്.സി. വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: