സേലം: തമിഴ്നാട്ടിലെ സേലത്ത് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര് മരിച്ചു. നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ (എന്‍എല്‍സി) 15 ഫുട്ബോള്‍ കളിക്കാര്‍ ഉള്‍പ്പടെ 16 പേര്‍ക്ക് പരിക്കേറ്റു. എന്‍എല്‍സിയുടെ ബസ് ഡ്രൈവര്‍മാരാണ് അപകടത്തില്‍ മരിച്ചതെന്ന് സേലം പോലീസ് സൂപ്രണ്ട് അശ്വിന് കോട്നിസ് പറഞ്ഞു.
ഊട്ടിയില്‍ നടക്കുന്ന ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനു കളിക്കാരുമായി പോവുകയായിരുന്ന എന്‍എല്‍സിയുടെ ബസും മേട്ടുപാളയത്തു നിന്നും ചെന്നൈയിലേക്കുള്ള സര്‍ക്കാര്‍ ബസുമാണ് അപകടത്തില്‍ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: