നാലാം ക്ളാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Tuesday 26 July 2011 11:15 pm IST

കാസര്‍കോട്‌: നാലാം ക്ളാസ്‌ വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ പ്രലോഭിപ്പിച്ചു കൊണ്ടുപോയി കുന്നിന്‍ മുകളില്‍ വെച്ച്‌ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ കാസര്‍കോട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ചെമ്മനാട്‌ കടവത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന നിസാറിനെ(45)യാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. നിസാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലെ മറ്റൊരു മുറിയിലെ വിദ്യാര്‍ത്ഥിനിയെയാണ്‌ ഇയാള്‍ പീഡിപ്പിച്ചത്‌. അവശനിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനിയോട്‌ വീട്ടുകാര്‍ ചോദിച്ചപ്പോഴാണ്‌ സംഭവം പുറത്തറിഞ്ഞത്‌. തുടര്‍ന്ന്‌ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അവശനിലയിലായ വിദ്യാര്‍ത്ഥിനിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.