ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ ഇന്ന്‌ മുതല്‍

Saturday 2 February 2013 8:49 pm IST

പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 96-ാ‍മത്‌ ഹിന്ദുമത പരിഷത്തിന്‌ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്തെ വിദ്യാധിരാജ നഗറില്‍ ഇന്ന്‌ തുടക്കമാകും. ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ അമൃതാനന്ദമയിമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ഹിന്ദുമതപരിഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ലോക്സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി.ആചാരി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണവും അക്കീരമണ്‍ കാളിദാസ ഭട്ടതിരി അനുഗ്രഹപ്രഭാഷണവും നടത്തും. ഫെബ്രുവരി 10ന്‌ പരിഷത്ത്‌ സമാപിക്കും.
വിവിധ സമ്മേളനങ്ങളില്‍ കണ്ടമംഗലം പരമേശ്വരന്‍ നമ്പൂതിരി, സ്വാമി അഭയാനന്ദതീര്‍ഥപാദര്‍, സ്വാമി വേദാനന്ദ സരസ്വതി, ഭാര്‍ഗവറാം, ശശികല ടീച്ചര്‍, ഡോ.എന്‍.ഗോപാലകൃഷ്ണന്‍, സ്വാമി സച്ചിദാനന്ദ, ജയസൂര്യന്‍ പാല, സ്വാമി ഭൂമാനന്ദതീര്‍ഥ, സ്വാമി ഉദിത്‌ ചൈതന്യ എന്നിവര്‍ പ്രസംഗിക്കും.
5ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്ന്‌ മണിക്കു നടക്കുന്ന സാംസ്കാരിക സമ്മേളനം കേരള കലാമണ്ഡലം വൈസ്‌ ചാന്‍സലര്‍ പി.എന്‍.സുരേഷ്‌ ഉദ്ഘാടനം ചെയ്യും. സ്വാമി ഋതംഭരാനന്ദ അധ്യക്ഷത വഹിക്കും. ആറിന്‌ ഉച്ചകഴിഞ്ഞ്‌ വിവേകാനന്ദജയന്തി സമ്മേളനം മന്ത്രി വി.എസ്‌.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. സ്വാമി ഗരുഡധ്വജാനന്ദ അധ്യക്ഷത വഹിക്കും. ഏഴിന്‌ ഉച്ചകഴിഞ്ഞ്‌ അയ്യപ്പഭക്തസമ്മേളനം മന്ത്രി അടൂര്‍ പ്രകാശ്‌ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം.പി.ഗോവിന്ദന്‍ നായര്‍ അധ്യക്ഷത വഹിക്കും. സ്വാമി അയ്യപ്പദാസ്‌, പി.ഡി.രാധാകൃഷ്ണന്‍ നമ്പൂതിരി, രാജു ഏബ്രഹാം എംഎല്‍എ, മോഹന്‍ കെ.നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
എട്ടിന്‌ ഉച്ചകഴിഞ്ഞ്‌ ആചാര്യാനുസ്മരണ സമ്മേളനം എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ചീഫ്‌ സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കും. പ്രഫ.വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, മുന്‍ മന്ത്രി ഡോ.എം.എ.കുട്ടപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഒമ്പതിന്‌ വനിതാ സമ്മേളനം ഡോ.എം.ലക്ഷ്മികുമാരി ഉദ്ഘാടനം ചെയ്യും. സ്വാമിനി ദേവി ജ്ഞാനാഭനിഷ്ട അധ്യക്ഷത വഹിക്കും.
പത്തിന്‌ രാവിലെ ഒമ്പതിന്‌ മതപാഠശാല സമ്മേളനം. ഉച്ചകഴിഞ്ഞ്‌ മൂന്ന്‌ മണിക്ക്‌ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്‌ ടി.കെ.എ.നായര്‍ അധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും.
** സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.