ക്ഷേത്രങ്ങളുടെ സുരക്ഷയ്ക്ക്‌ ഹിന്ദുയുവസേന രൂപീകരിക്കേണ്ടിവരും: ഹിന്ദുഐക്യവേദി

Tuesday 26 July 2011 11:17 pm IST

കാസര്‍കോട്‌: കാസ ര്‍കോട്‌ ജില്ലയിലെ ക്ഷേത്രങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടവും പോലീസും നടത്തുന്ന നിസംഗത തുടര്‍ന്നാല്‍ ക്ഷേത്ര സുരക്ഷിതത്വത്തിനായി ഹിന്ദുയുവസേന രൂപീകരിക്കേണ്ടിവരുമെന്ന്‌ രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു. ഇതിണ്റ്റെ നിയമപ്രശ്നങ്ങള്‍ക്ക്‌ ഭരണകൂടം മാത്രമായിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. ബെദ്രഡുക്ക പൂമാണി-കിന്നിമാണി ക്ഷേത്രകവര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണത്തില്‍ പോലീസ്‌ അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച്‌ ഹിന്ദുഐക്യവേദി കാസര്‍കോട്‌ താലൂക്ക്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സിഐ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ്‌ സ്റ്റേഷനില്‍ ബോംബുണ്ടാക്കുമെന്ന്‌ പ്രസംഗിച്ച ഒരു വ്യക്തി ആഭ്യന്തരമന്ത്രിയായിരുന്ന ഒരുനാട്ടില്‍ ആ വഴിക്ക്‌ ഹിന്ദുജനതയും ചിന്തിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല. അത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെടാതിരിക്കാനുള്ള അവസാനത്തെ ശ്രമമാണ്‌ ഈ മാര്‍ച്ച്‌ എന്ന്‌ അദ്ദേഹം കൂട്ടി ചേര്‍ത്തു. കറന്തക്കാട്‌ വീരഹനുമാന്‍ ക്ഷേത്ര പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന്‌ ഹിന്ദുക്കള്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി പ്രവീണ്‍കുമാര്‍ കോടോത്ത്‌, ആര്‍എസ്‌എസ്‌ ജില്ലാ സംഘചാലക്‌ മീനാര്‍ പത്മനാഭഷെട്ടി, താലൂക്ക്‌ സംഘചാലക്‌ കെ.ദിനേശ്‌, രാമപ്പ മഞ്ചേശ്വരം, സുരേഷ്കുമാര്‍ ഷെട്ടി, പി.രമേശ്‌ അപ്പയ്യ നായ്ക്ക്‌, എ.ശ്രീധരന്‍, നിഷ ടീച്ചര്‍, എ.വി.കരുണാകരന്‍ മാസ്റ്റര്‍, ഗണേഷ്‌ പെര്‍ള എന്നിവര്‍ സംസാരിച്ചു. പൂമാണി-കിന്നിമാണി ക്ഷേത്രസംരക്ഷണ സമിതി പ്രസിഡണ്ട്‌ പ്രഭാകര്‍ ആല്‍വ അധ്യക്ഷത വഹിച്ചു. മാര്‍ച്ചില്‍ നിരവധി ക്ഷേത്രകമ്മറ്റി, ട്രസ്റ്റ്‌ കമ്മറ്റി ഭാരവാഹികള്‍ പങ്കെടുത്തു. വിശ്വനാഥറൈ മായിപ്പാടി സ്വാഗതവും തിമ്മപ്പ ഉജിരക്കര നന്ദിയും പറഞ്ഞു.