വ്യോമാക്രമണം തുടരുമെന്ന്‌ പെനേറ്റ

Saturday 2 February 2013 9:29 pm IST

വാഷിംഗ്ടണ്‍: അല്‍ ഖ്വയ്ദ ഭീകരര്‍ക്കെതിരെയുള്ള വ്യോമാക്രമണം തുടരുമെന്ന്‌ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പെനേറ്റ. ഭീകരതക്കെതിരെയുള്ള യുദ്ധത്തിലാണ്‌ അമേരിക്കയെന്നും വരുംവര്‍ഷങ്ങളിലും ആക്രമണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാന്‍, യെമന്‍,സൊമാലിയ തുടങ്ങിയ രാജ്യങ്ങളില്‍ ആളില്ലാവിമാനമുപയോഗിച്ച്‌ അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന്‌ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. അമേരിക്കയില്‍ നിന്നും ഇക്കാര്യത്തില്‍ വിയോജിപ്പുയര്‍ന്നിരുന്നു.
എന്നാല്‍ സെപ്തംബര്‍ 11 ആക്രമണത്തിന്റെ അനുഭവത്തില്‍ ഭീകരരെ ഇനിയും അമേരിക്കക്കെതിരെ തിരിയാന്‍ അനുവദിക്കാതിരിക്കാന്‍ ഇത്തരത്തിലുള്ള നടപടികള്‍ ആവശ്യമാണെന്ന്‌ പെനേറ്റ വ്യക്തമാക്കി. ഭീകരപ്രവര്‍ത്തനത്തെ തുരത്താനാണ്‌ വ്യോമാക്രമണമെന്നും ഏതെങ്കിലും രാജ്യത്തിനെതിരെയുള്ള യുദ്ധമല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുടെ വ്യോമാക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നു എന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ മനുഷ്യാവകാശ സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.